പാര്‍ക്കിന്‍സോണിസം എന്നാലെന്ത്?

പാര്‍ക്കിന്‍സോണിസം എന്നത് താഴെപറ യുന്ന രോഗലക്ഷണങ്ങള്‍ ഒത്തുചേരുമ്പോള്‍ ഉണ്ടാകുന്ന രോഗാവസ്ഥയാണ്. ഒരുവ്യക്തിക്ക് പ്രവര്‍ത്തികള്‍ ചെയ്യാനുള്ള കാലതാമസവും അതോടെപ്പം വിറയല്‍, പേശികളുടെ മുറുക്കം, നടക്കുമ്പോള്‍ ഉണ്ടാകുന്ന ബാലന്‍സില്ലായ്മ എന്നീ മൂന്നു രോഗലക്ഷണങ്ങളില്‍ ഏതെങ്കിലും ഒ െ ന്ന ങ്ക ി ല ു ം ഉ െ ണ്ടങ്ക ി ല്‍ അ യ ാ ള്‍ ക്ക ് പാര്‍ക്കിന്‍സോണിസം എന്ന രോഗഅവസ്ഥ ഉണ്ടെന്നു പറയാം

പാര്‍ക്കിന്‍സോണിസം എന്ന രോഗാവസ്ഥ അനേകം രോഗങ്ങള്‍ കൊണ്ട് ഉണ്ടാകാവു ന്നതാണ്. അവയെ പാര്‍ക്കിന്‍സണ്‍സ് രോഗം, എറ്റിപ്പിക്കല്‍ പാര്‍ക്കിന്‍സോണിസം (അ്യേുശരമഹ ജമൃസശിീിശൊെ), സെക്കന്‍ററി പാര്‍ക്കിന്‍സോ ണിസം (ടലരീിറമൃ്യ ജമൃസശിീിശൊെ) എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. ഇതില്‍ ഏറ്റവും സാധാരണയായി കുവരുന്നതും അതുകൊണ്ടുതന്നെ ഏറ്റവു ം പ്ര ധ ാ ന െ പ്പ ട്ട തു മ ാ യ േ ര ാഗം പാര്‍ക്കിന്‍സണ്‍സ് രോഗമാണ്. ഇത് തലച്ചോ
റിനെ ബാധിക്കുന്ന ഒരു തേയ്മാന രോഗമാ ണ്.പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്‍റെയത്ര സാധരണയായി കാണാത്ത ചില മസ്തിഷ്ക തേയ്മാന രോഗങ്ങളാണ് എറ്റിപ്പിക്കല്‍ പാര്‍ക്കിന്‍സോ ണിസം എന്ന വി ഭ ാ ഗ ത്തില്‍പ്പെട ു ന്നത് . മസ്തിഷ്ക തേയ്മാനത്തിനുപുറമെ തലച്ചോ റിന്‍റെ മറ്റുരോഗങ്ങള്‍ മൂലം പാര്‍ക്കിന്‍സോ

ണിസം ഉണ്ടാ കു മ്പോ ഴാണ് സെക്കന്‍ററി പാര്‍ക്കിന്‍സോണിസം എന്നുവിളിക്കുന്നത്. സ്ട്രോക്ക് മൂലം ഉാകുന്ന പാര്‍ക്കിന്‍സോണിസം (ഢമരൌഹമൃ ജമൃസശിീിശൊെ), ചില മരുന്നുകള്‍ മൂലം ഉാകുന്ന പാര്‍ക്കിന്‍സോണിസം (ഉൃൗഴ കിറൗരലറ ജമൃസശിീിശൊെ) എന്നിവ ഇതിനുദാഹരണങ്ങളാണ്

ഈ ലേഖനത്തിലെ ഇനിയുള്ള വിവരണങ്ങള്‍ പാര്‍ക്കിന്‍സണ്‍സ് രോഗത്തെക്കുറിച്ച് മാത്രമുള്ളതായിരിക്കും.

പാര്‍ക്കിന്‍സണ്‍സ് രോഗം എന്നാലെന്ത് ?

പാര്‍ക്കിന്‍സണ്‍സ് രോഗം തലച്ചോറിനെ ബാധി ക്കുന്ന ഒരു തേയ്മാന രോഗമാണ്. തേയ്മാന രോഗമായതുകൊണ്ടു തന്നെ, ഇത് രോഗി യുടെ ശിഷ്ടജീവിത കാലം മുഴുവന്‍ നില നില്‍ക്കുന്നതും സമയം ചെല്ലുന്തോറും രോഗ ല ക്ഷണങ്ങള്‍ മൂര്‍ച്ഛിക്കു
ന്നതുമായ രോഗമാണ്.

Tതലച്ചോറിലെ സബ്സ്റ്റേന്‍ഷ്യ നൈഗ്ര (ടൗയമെേിശേമ
ിശഴൃമ) എന്ന ഭാഗത്തെ നാഡീകോശങ്ങള്‍
തേ യ ് മ ാനം മ ൂലം ന ശ ി ക്കു മ്പോ ഴ ാണ്
പാര്‍ക്കിന്‍സണ്‍സ് രോഗം ഉണ്ടാകുന്നത്. ഈ
നാഡീകോശങ്ങള്‍ നശിക്കുമ്പോള്‍ അവ ഉല്‍പ്പാദിപ്പിക്കുന്ന ‘ഡോപ്പമിന്‍’ (റീുമാശില)എന്ന രാസവസ് ത ു ത ലേ ച്ച ാ റ ി ല്‍ കു റ യ ു ന്നു .

പാര്‍ക്കിന്‍സണ്‍സ് രോഗിയില്‍ രോഗലക്ഷണ ങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ തന്നെ ഈ നാഡീകോശങ്ങളില്‍ 70-80 ശതമാനവും നശിച്ചി ട്ടുണ്ടാകും. ‘ഡോപ്പമിന്‍’ എന്ന രാസവസ്തു വിന്‍റെ കുറവ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ശരീരത്തിന്‍റെ ചലനങ്ങള്‍ നിയന്ത്രിക്കുന്ന തലച്ചോറിലെ ബേസല്‍ ഗാംഗ്ലിയ (ആമമെഹ ഴമിഴഹശമ) എന്ന ഭാഗത്തെയാണ്. ഇതുമൂലം പാര്‍ക്കിന്‍സോ
ണിസം എന്ന രോഗാവസ്ഥ ഉണ്ടാകുന്നു.

രോഗത്തിന്‍റെ ആദ്യ വിവരണം

പ്രശസ്ത ഇംഗ്ലീഷ് ഭിഷഗ്വരനായ ജംയിംസ് പാര്‍ക്കിന്‍സണ്‍ ആണ് ഈ രോഗത്തെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തിയത്. അദ്ദേഹം ഈ രോഗത്തെ ‘ഷേക്കിംഗ് പാള്‍സി’ (ടവമസശിഴ ുമഹ്യെ)എന്നാണ് വിളിച്ചത്.

രോഗത്തിന്‍റെ നാമകരണം

പ്രശസ്ത ഫ്രെഞ്ച് (എൃലിരവ) ന്യൂറോളിജിസ്റ്റായ ഷാര്‍ക്കോട്ട് (ഇവമൃരീേ) ആണ് ഈ രോഗത്തിന് ജയിംസ് പാര്‍ക്കിന്‍സണ്‍ എന്ന ഭിഷഗ്വരന്‍റെ ബഹുമാനാര്‍ത്ഥം പാര്‍ക്കിന്‍സണ്‍സ് രോഗം എന്ന് നാമധേയം ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചത്.ആ നിര്‍ദ്ദേശം ആധുനിക വൈദ്യശാസ്ത്രം അംഗീകരിക്കുകയായിരുന്നു

പാര്‍ക്കിന്‍സണ്‍സ് രോഗം എന്തുകൊ ണ്ടാണ് ഉണ്ടാകുന്നത്?

പാര്‍ക്കിന്‍സണ്‍സ് രോഗത്തില്‍ നാഡീകോശങ്ങ ളുടെ തേയ്മാനത്തിന്‍റെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടു പിടിക്കപ്പെട്ടിട്ടില്ല. പാരിസ്ഥിതിക ഘടക ങ്ങളായ മലിനീകരണം, രാസവസ്തുക്കള്‍, കീട നാശിനികള്‍ എന്നിവയുടെ അമിതമായ ഉപ
യോഗവും ജനിതക ഘടകങ്ങളും കാരണങ്ങ ളായി സംശയിക്കപ്പെടുന്നു

ആരിലാണ് പാര്‍ക്കിന്‍സണ്‍സ് രോഗം കാണുന്നത്?

സാധരണയായി 50വയസ്സിനു മുകളില്‍ പ്രായമുള്ളവരിലാണ് ഈ രോഗം കണ്ടുവരുന്നത്. 50 വയസ്സിനു മേലെ പ്രായം ഉള്ളവരില്‍ 1 ശതമാനം ആളുകളിലും 65 വയസ്സിനുമേലെ പ്രായംഉള്ളവ രില്‍ 1.8 ശതമാനം വ്യക്തികളിലും 85 വയസ്സിനു
മേലെ പ്രായം ഉള്ളവരില്‍ 2.6 ശതമാനം പേ രിലും ഈ രോഗം കണ്ടുവരുന്നു. നമ്മുടെ രാജ്യത്തെ ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം കൂടിവരികയാണല്ലോ. അതിനാല്‍ കൂടുതല്‍ മുതിര്‍ന്ന പൗരന്‍മാരും വൃദ്ധജനങ്ങളും ഉണ്ടാകുന്നതിന
നുസരിച്ച് കൂടുതല്‍ പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട് എന്നര്‍ത്ഥം. ഇതു പൊതുവേ ഒരു വാര്‍ദ്ധക്യകാലരോഗമാണെ ങ്കിലും ഏകദേശം 10 ശതമാനം രോഗികളില്‍ 40 വയസ്സിന് മുമ്പ് തന്നെ ഈ രോഗം ഉണ്ടാകാവു
ന്നതാണ്. ചെറു പ്പക്കാ രില്‍ ഉണ്ടാ കുന്ന പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്‍റെ കാരണം ജനിതക ഘടകങ്ങള്‍ ആകാനുള്ള സാധ്യത കൂടുതലാണ്.

രോഗലക്ഷണങ്ങള്‍

രോഗലക്ഷണങ്ങളെ ചലനപ്രശ്നങ്ങള്‍, ചലന സംബന്ധമല്ലാത്ത പ്രശ്നങ്ങള്‍ എന്നിങ്ങനെ രണ്ടായി തരം തിരിക്കാം

ചലന പ്രശ്നങ്ങളെ വീണ്ടും കാതലായ ചലനപ്ര ശ്നങ്ങള്‍, മറ്റുചലനപ്രശ്നങ്ങള്‍ എന്നിങ്ങനെ രണ്ടായി തരംതിരിച്ചിട്ടുണ്ട്. കാതലായ ചലന പ്രശ്നങ്ങള്‍ താഴെ പറയുന്നവയാണ്

1. വിറയല്‍

ഭൂരിഭാഗം രോഗികളിലും വിറയല്‍ ആണ് ആദ്യം ശ്രദ്ധയില്‍പ്പെടുന്ന ലക്ഷണം. പാര്‍ക്കിന്‍സണ്‍സ് രോഗികളില്‍ വിശ്രമ അവസ്ഥയിലാണ് വിറയല്‍ കൂടുതലായി കാണുന്നത്. പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ വിറയല്‍ മിക്കവാറും അപ്രത്യക്ഷമാകും.
അതുകൊണ്ടുതന്നെ ഇതിനെ ‘വിശ്രമാവസ്ഥയിലുള്ള വിറയല്‍’ എന്നാണ് വിളിക്കുന്നത്. മാന സിക സംഘര്‍ഷമുള്ള അവസരങ്ങളില്‍ ഈ വിറയല്‍ കൂടാറുണ്ട്.

2. പേശികളുടെ മുറുക്കം

മാംസ പേശികളുടെ മുറുക്കം മൂലം ചലനം പ്രയാസമായിത്തീരുന്നു.

3. പ്രവൃത്തികള്‍ ചെയ്യുന്നതിനുള്ള കാലതാമസം

ഇതുമൂലം ദൈനംദിന പ്രവൃത്തികളായ ഭക്ഷണം കഴിക്കല്‍,വസ്ത്രധാരണം, നടപ്പ് തുടങ്ങിയവ ചെയ്യുവാനുള്ള സമയം ക്രമാതീതമായി വര്‍ദ്ധി ക്കുന്നു.

4. നടക്കുമ്പോള്‍ ബാലന്‍സില്ലായ്മ

ഇതുമൂലം രോഗിക്ക് നട ക്കു മ്പോള്‍ വീഴുമോ എന്ന ഭയം ഉണ്ടാകുന്നു. പ ാ ര്‍ ക്ക ി ന്‍ സ ണ്‍ സ ് രോഗികളില്‍ താഴെപ്പറയുന്ന മറ്റുചലനപ്രശ്ന ങ്ങളും ഉണ്ടാകാവുന്ന താണ്. മാംസപേശിക ളുടെ സാധാരണയുള്ള ചലനം കുറയുന്നതുകാരണം രോഗിയുടെ മുഖത്തെ ഭാവഭേദങ്ങള്‍ കുറയുകയും ദീര്‍ഘനേരം ഇമവെട്ടാതെ ഇരിക്കു കയും ചെയ്യുന്നു. ഇതു കൂടാതെ സംസാരിക്കു മ്പോള്‍ ശബ്ദം കുറയുകയും കൈയക്ഷരം ചെറുതാകുകയും ചെയ്യുന്നു. രോഗി കൂനി നില്‍ക്കുകയും നടക്കുമ്പോള്‍ കൈവീശാതിരി ക്കുകയും ചെയ്യും. രോഗി കൊച്ചുകുട്ടികള്‍ പിച്ച വെച്ചു നടക്കുന്നതുപോലെ നടക്കുന്നു. നടക്കുമ്പോള്‍ നിയ ന്ത്രണമില്ലാതെ വേഗ ത കൂടി മുന്നോട്ട് ഓടിയതുപോലെ ആയിപ്പോകാം. നട ക്കുമ്പോള്‍ പ്രത്യേകിച്ച് ഒരുകാരണവും കൂടാതെ പെട്ടെന്ന് നിന്നുപോകാം. രോഗം മൂര്‍ച്ഛിക്കു മ്പോള്‍ വീഴ്ച്ചകളും ഉണ്ടാകാവുന്നതാണ്.

പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ക്ക് ചലനസംബ ന്ധമല്ലാത്ത പല പ്രശ്നങ്ങളും കാണാവുന്നതാണ്. തലച്ചോറിലെ ‘സബ്സാന്‍ഷ്യ നൈഗ്ര’ എന്ന ഭാഗത്തിനു പുറത്തുള്ള നാഡീകോശങ്ങള്‍ നശി ക്കുന്നതുകൊണ്ടാണ് ചലനസംബന്ധമല്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. മാനസിക പ്രശ്നങ്ങ ളായ വിഷാദം, അമിതമായ പേടി, അകാരണമായ സംശയങ്ങള്‍ എന്നിവ ഉണ്ടാകാം. ഓര്‍മ്മക്കുറവും മറ്റു ബുദ്ധിപരമായ പ്രവര്‍ത്തനങ്ങളിലെ ശേഷിക്കുറവും ഉണ്ടാകാവുന്നതാണ്. ഉറക്കപ്ര ശ്നങ്ങളായ ഉറക്കമില്ലായ്മ, അമിതമായിട്ടുള്ള പകലുറക്കം എന്നിവ ഉണ്ടാകാം. ഉറക്കത്തില്‍ സ്വപ്നം കണ്ട് അതിനോട് ശാരീരികമായി പ്രതികരിക്കുക സാധാരണയാണ്. മൂത്രസംബന്ധമായി കൂടുതല്‍ പ്രാവശ്യം മൂത്രം ഒഴിക്കാന്‍ തോന്നുക, മൂത്രം ഒഴിക്കാന്‍ തോന്നിയാല്‍ പിടി ച്ചുനിര്‍ത്തുവാനുള്ള ബുദ്ധിമുട്ട് എന്നിവ ഉണ്ടാകാം. മലബന്ധം സാധാരണയാണ്. അമിതമായി വിയര്‍ക്കുക, എഴുന്നേല്‍ക്കുമ്പോള്‍ തലകറങ്ങുക എന്നീ പ്രശ്നങ്ങള്‍ കാണാറുണ്ട്. പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ക്ക് ഉമീനീര്
ഇറക്കാന്‍ പ്രയാസം വരുന്നതുമൂലം വായില്‍ നിന്ന് ഉമിനീര് ഊര്‍ന്ന് താഴേക്ക് വീഴുന്നു. മേല്‍പ്പറഞ്ഞലക്ഷണങ്ങള്‍ക്കുപുറമെ ഈ രോഗികളില്‍ അമിതമായ ക്ഷീണം ശരീര വേദന മരവിപ്പ് മുത ലായ പ്രശ്ന ങ്ങള്‍ ഉണ്ടാകാം. പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ക്ക് മണം അിറയാ നുള്ള കഴിവ് നഷ്ടപ്പെടാനും സാധ്യതയുണ്ട്.

രോഗം നിര്‍ണ്ണയിക്കുന്നതെങ്ങനെ ?

രോഗനിര്‍ണ്ണയത്തിന് ഒരു ന്യൂറോളജസ്റ്റിന്‍റെ വിശ ദ മായ പരി ശോ ധന ആവ ശ ്യ മാണ്. എന്നാല്‍ ചില പ്രത്യേക അവസരങ്ങളില്‍ പാര്‍ക്കിന്‍സണ്‍സ് രോഗവുമായി സാമ്യമുള്ള മറ്റുരോഗങ്ങളില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍
പാര്‍ക്കിന്‍സണ്‍സ് രോഗ വിദഗ്ദനായ ന്യൂറോളജസ്റ്റിന്‍റെ പരിശോധന ആവശ്യമായി വരും. ചിലപ്പോള്‍ തലച്ചോറിന്‍റെ സ്കാന്‍ എടുക്കേണ്ടി വന്നേക്കാം. ചെറുപ്പക്കാരില്‍ സ്കാനിനു പുറമേ മറ്റു ചില പരിശോധനകളും വേണ്ടി വന്നേക്കാം

ചികിത്സ വേണ്ടതെപ്പോള്‍?

രോഗലക്ഷണങ്ങള്‍ രോഗിയുടെ നിത്യജീവിത ത്തിലെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമ്പോഴാണ് ചികിത്സ വേണ്ടിവരുന്നത്

രോഗത്തിന്‍റെ തുടക്കത്തില്‍ ഡോപ്പമിന്‍ ആഗണിസ്റ്റുകള്‍ (പ്രാമിപെക്സോള്‍, റോപ്പിനിറോള്‍), റസാജിലിന്‍ തുടങ്ങിയ ശക്തികുറഞ്ഞ മുരുന്നുകള്‍ മതിയാകും

എന്നാല്‍ രോഗം മൂര്‍ച്ഛിക്കുമ്പോള്‍ മിക്കവാറും എല്ലാരോഗികള്‍ക്കും ‘ലിവോഡോപ്പ’ മരുന്നു ചികിത്സ വേണ്ടിവരും ‘ലിവോഡോപ്പ’ തലച്ചോറി നുള്ളില്‍ പ്രവേശിച്ച് ഡോപ്പമിന്‍ എന്ന രാസവസ്തുവായി മാറുന്നു. അങ്ങനെ തലച്ചോറിലെ
ഡോപ്പമിന്‍ എന്ന രാസവസ്തുവിന്‍റെ കുറവ് പരിഹരിക്കപ്പെടുന്നു.

ലിവോഡോപ്പ ചികിത്സയുടെ ഘട്ടങ്ങള്‍

സാധാരണയായി ലിവോഡോപ്പ ഉപയോഗിച്ച് ചികിത്സിക്കുമ്പോള്‍, പാര്‍കിന്‍സണ്‍സ് രോഗികള്‍ക്ക് രോഗം പുരോഗമിക്കുന്നതനുസരിച്ച് 3 ചികിത്സാഘട്ടങ്ങള്‍ തരണം ചെയ്യേണ്ടിവരും

ആദ്യഘട്ടത്തെ ചികിത്സയുടെ ‘മധുവിധുകാലം’ എന്നുപറയുന്നു. ഈ ഘട്ടത്തില്‍ രോഗലക്ഷണ ങ്ങള്‍ വളരെ മിതവും ലിവോഡോപ്പയോടുള്ള പ്രതികരണം വളരെ നല്ലതുമായിരിക്കും. 3 ഡോസ് മരുന്നുകൊണ്ട് രോഗിക്ക് ഒരുദിവസം
മുഴുവന്‍ ഗുണം ലഭിക്കും.

ലിവോഡോപ്പയുടെ രക്തത്തിലെ അളവ് കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ കുറയുമെങ്കിലും തലച്ചോറിലെ കോശങ്ങള്‍ക്ക് ഡോപ്പമിന്‍ എന്ന രാസവ സ്തു വിനെ സംഭ രി ച്ചു വ യ്ക്കു വാനും അതിനെ തലച്ചോറിലെ ആവശ്യങ്ങള്‍ക്കായി
തുടര്‍ച്ചയായി നല്‍കാനും സാധിക്കും

രാമത്തെ ഘട്ടത്തില്‍ ഒരു ഡോസ് ലിവോഡോപ്പ യുടെ ഗുണം 4 മണിക്കുറിനുള്ളില്‍ നഷ്ടപ്പെടു ന്നു. രോഗം മൂര്‍ച്ഛിക്കുന്നതിനനുസരിച്ച് ഈ സമയം ഒന്നോ ഒന്നരയോ മണിക്കൂര്‍വരെയായി കുറഞ്ഞു എന്നുവരാം. രോഗം പുരോഗമിക്കുമ്പോള്‍ ഡോപ്പമിന്‍ എന്ന രാസവസ്തുവിനെ സംഭരിച്ച് വെച്ച് ഉപയോഗിക്കുന്നതിനുള്ള നാഡീകോ ശങ്ങളുടെ കഴിവ് നഷ്ട മാ കു ന്ന തു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ ഘട്ടം മുതല്‍ മരുന്നിന്‍റെ ഗുണം ഉള്ള സമയത്തെ ‘ഓണ്‍
സമയം’ (ഛി ഠശാല) എന്നും ഗുണം ഇല്ലാത്തസമയത്തെ ‘ഓഫ് സമയം’ (ഛളള ഠശാല) എന്നും പറയു ന്നു. ഈ ഘട്ടത്തില്‍ ലിവോഡോപ്പ കൂടുതല്‍ പ്രാവശ്യം കഴിക്കേണ്ടിവരികയോ മറ്റുമരുന്നു കള്‍ ചേര്‍ക്കേണ്ടി വരികയോ ചെയ്യും

മൂന്നാമത്തെ ഘട്ടത്തില്‍ മരുന്നിന്‍റെ ഗുണം അനുഭവിക്കുന്ന സമയത്ത് (ഛി ഠശാല) രോഗികളില്‍ ‘പുളച്ചില്‍’ എന്നുപറയുന്ന അനിയന്ത്രിതമായ ചലനങ്ങള്‍ (റ്യസെശിലശെമ) പ്രത്യക്ഷപ്പെടുന്നു. അത് രോഗിയുടെ പ്രവര്‍ത്തികള്‍ ചെയ്യാനുള്ള
കഴിവിനെ ബാധിച്ചേക്കാം

ലിവോഡോപ്പ ചികിത്സയുടെ പരിമിതികള്‍

ലിവോഡോപ്പ ഉപയോഗിച്ചുള്ള ദീര്‍ഘകാല ചികത്സയ്ക്ക് ചില പരിമിതികളുണ്ട്. രോഗം പുരോഗമിക്കുമ്പോള്‍ ലിവോഡോപ്പയുടെ ഗുണഫലം ഒന്നുമുതല്‍ ഒന്നരമണിക്കൂര്‍ വരെയായി ചുരു ങ്ങുന്നു. ചിലപ്പോള്‍ ചില ഡോസുകളില്‍ നിന്ന്
ഒരു ഗുണവും കിട്ടിയിലെന്നും വരാം. ഈ അവസരങ്ങളില്‍ ഓഫ് സമയം വര്‍ദ്ധിക്കുകയും രോഗലക്ഷണങ്ങള്‍ മൂര്‍ച്ഛിക്കുകയും ചെയ്യുന്നു

ലിവോഡോപ്പയുടെ ഗുണമുള്ള സമയത്ത് പുള ച്ചില്‍ ഉണ്ടെങ്കില്‍ ഡോസ് വര്‍ദ്ധിപ്പിക്കാന്‍ സാധി ക്കുകയില്ല. തലച്ചോറിലെ ഡോപ്പമിനിന്‍റെ അളവില്‍ ക്രമാതീതമായ വ്യതിയാനം വരുമ്പോഴാണ് പുളച്ചിലുണ്ടാകുന്നത്. പുളച്ചില്‍ നിയന്ത്രിക്കാ
നായി ലിവോഡോപ്പയുടെ അളവുകുറക്കുകയോ ‘അമാന്‍റഡീന്‍’ പോലുള്ള മറ്റുമരുന്നുകള്‍ ഉപ യോഗിക്കുകയോ ചെയ്യേണ്ടിവന്നേക്കാം

ശസ്ത്രക്രിയാചികിത്സ

പാര്‍ക്കിന്‍സണ്‍സ് രോഗം മൂര്‍ച്ഛിക്കുമ്പോള്‍ ലിവോഡോപ്പയുടെ മേല്‍പ്പറഞ്ഞ പരിമിതികള്‍ ഉണ്ടാകുന്ന രോഗിയിലാണ് ശസ്ത്രക്രിയാചി കിത്സ ഉപയോഗിക്കുന്നത്. ഡീപ്പ് ബ്രയിന്‍ സ്റ്റിമുലേഷന്‍ (ഉലലു ആൃമശി ടശോൗഹമശേീി) എന്ന ആധുനികമായ ശസ്ത്രക്രിയയാണ് ഇപ്പോള്‍ ഇതിനായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്

തലയോട്ടിയില്‍ ഉണ്ടാക്കുന്ന രണ്ട് ചെറിയ സുഷിരങ്ങളിലൂടെ രണ്ട് ഇലക്ട്രോടുകള്‍ തലച്ചോ റിന്‍റെ ‘സബ് തലാമിക് ന്യൂക്ലിയസ്'(ടൗയ വേമഹമാശര ചൗരഹലൗെ) എന്ന ഭാഗത്ത് ഘടിപ്പിക്കുന്നു. രോഗിയുടെ തലച്ചോറിന്‍റെ ങഞക സ്കാന്‍ ചെയ്തതിനുശേഷം ഒരു രീാുൗലേൃ ീളെംമേൃല ുൃീഴൃമാാല ന്‍റെ സഹാ യ ത്തോടെ കിട്ടുന്ന മാര്‍ഗ്ഗത്തിലൂടെ
ലെേൃലീമേരശേര ൗൃഴെലൃ്യ എന്ന അത്യാധുനിക ശസ്ത്ര ക്രിയാ രീതിഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്.
അതിനുശേഷം ഇലക്ട്രോടുകളെ വൈദ്യുത തരംഗങ്ങളിലൂടെ ഉത്തേജിപ്പിക്കുന്നു. ഇതുമൂലം രോഗിയുടെ രോഗലക്ഷണങ്ങളില്‍ 50 ശത മാനത്തിലേറെ കുറ വു വ രുന്നു. അപ്പോള്‍ രോഗിക്ക് ലിവോഡോപ്പയുടെ ആവശ്യകത വളരെയധികം കുറയുന്നു. ലിവോഡോപ്പയുടെ ഡോസ് കുറക്കുമ്പോള്‍ പുളച്ചില്‍ കുറയുന്നു. മാത്രമല്ല വൈദ്യുതതരംഗം ഉപയോഗിച്ചുള്ള ഉത്തേജനം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതി നാല്‍ ‘ഓഫ്’ എന്ന പ്രതിഭാസം ഉണ്ടാകുന്നില്ല.
ഇങ്ങനെ രോഗിയുടെ ജീവിത ഗുണനിലവാരം വളരെയധികം വര്‍ദ്ധിക്കുന്നു.

എന്നാല്‍ ശസ്ത്രക്രിയയ്ക്കും ചില പരിമിതികള്‍ ഉണ്ട്. ഒന്നാമതായി ഇത് വളരെ ചെലവുകൂടിയ ശസ്ത്രക്രിയയാണ്. ഇത് രോഗം പൂര്‍ണ്ണമായി മാറ്റുന്നതിനുള്ള ചികിത്സയല്ല. രോഗലക്ഷണ ങ്ങള്‍ നിയന്ത്രിക്കാന്‍ മാത്രമേ ഇതുകൊണ്ട്
സാധിക്കുകയുള്ളു. എല്ലാരോഗികളിലും ഈ ശസ്ത്രക്രിയ ഗുണം ചെയ്യുകയില്ല. ഏതെല്ലാം രോഗികള്‍ക്കാണ് ശസ്ത്രക്രിയ ഗുണം ചെയ്യുക എന്നുകുപിടിക്കാന്‍ ഒരു പാര്‍ക്കിന്‍സണ്‍സ് രോഗവിദഗ്ദനായ ന്യൂറോളജിസ്റ്റിനേ കഴിയൂ.

ഭക്ഷണവും വ്യായമവും

പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ക്ക് ഭക്ഷണത്തില്‍ യാതൊരു പഥ്യവും ആവശ്യമില്ല. സാധാരണകഴി ക്കുന്ന എല്ലാ ഭക്ഷണവും കഴിക്കാവുന്നതാണ്. എന്നാല്‍ ഈ രോഗി ക ളില്‍ മല ബന്ധം സര്‍വ്വസാധാരണയായി കണ്ടുവരുന്നതിനാല്‍ നാരുകള്‍ അടങ്ങിയ ഭക്ഷണവും പഴങ്ങളും പച്ച കറികളും കഴിക്കുന്നത് നല്ലതാണ്. ധാരാളം വെള്ളം കുടിക്കുകയും വേണം. ഈ രോഗികളില്‍ മാംസപേശികളില്‍ മുറുക്കം അനുഭവപ്പെടു ന്നതുകുറയ്ക്കാന്‍ വ്യായാമം ചെയ്യുന്നത് നല്ലതാണ്. രോഗികളുടെ നടക്കാനുള്ള ബുദ്ധി മുട്ടുകളും ബാലന്‍സില്ലായ്മയും വ്യായമത്തി ലൂടെ ഭാഗികമായി നിയന്ത്രിക്കാവുന്നതാണ്. ഇതി
നായി ഒരു ഫിസിയോതെറാപ്പിസ്റ്റിന്‍റെ ഉപദേശം തേടണം.

ഉപസംഹാരം

പാര്‍ക്കിന്‍സണ്‍സ് രോഗി ആദ്യം ചെയ്യേണ്ടത് രോഗത്തെയും അതിന്‍റെ ചികിത്സയെയും കുറിച്ച് ഡോക്ടറോട് വിശദമായി ചോദിച്ചുമനസ്സിലാക്കുകയാണ്. ഇത് രോഗിയെ യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടാനും ചികിത്സയില്‍ വിശ്വാസം
വളര്‍ത്താനും സഹായിക്കുന്നു. ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ അതേപടി അനുസരിക്കുകയാണെ ങ്കില്‍ പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ക്ക് ആനന്ദകരമായ ഒരു ജീവിതം നയിക്കാവുന്നതാണ്.

Name: Dr. Sreeram Prasad.A.V.

Designation: Consultant Neurologist & Movement Disorders Specialist

Qualifications: DM (Neuro), DNB (Neuro), MNAMS (Neuro) Fellowship in Movement Disorders (SCTIMST)

Phone no : 9447449790
Email: drsreeramprasad@gmail.com
Website: www.drsreeramprasad.com

I agree to the Privacy Policy & Terms of Service

I agree to the Privacy Policy & Terms of Service